milco-diary

ചിറയിൻകീഴ്:മേൽകടയ്ക്കാവൂർ ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ക്ഷീര ദിനാചരണം മിൽകോ പ്രസിഡന്റ് പഞ്ചമം സുരേഷ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.മിൽക്കോ ഡെയറി അങ്കണത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി എം.മനേഷ്,അജിത് കുമാർ,ബിജു തങ്കച്ചൻ,ഷൈല,ക്ഷീരകർഷകർ,മിൽകോ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പായസ വിതരണവും നടന്നു.