കിളിമാനൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വിപണനവും നിയന്ത്രിക്കാൻ പഴയകുന്നുമ്മേൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധതലത്തിൽ പ്രവർത്തിക്കുന്നവരേയും സർക്കാർ സംവിധാനങ്ങളേയും ഏകോപിപ്പിച്ച് യോഗം ചേർന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഒരു നിരീക്ഷണ സമിതി രൂപവത്കരിക്കാൻ തീരുമാനമായി.പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ,പൊലീസ്,എക്സൈസ്,സ്കൂൾ മേധാവികൾ,ജനപ്രതിനിധികൾ,വ്യാപാരി വ്യവസായികൾ ഉൾപ്പെടെ വിവിധ സംഘടനാ പ്രതിനിധികൾ,വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ,പത്രപ്രവർത്തകർ എന്നിവരടങ്ങുന്ന സമിതിയിൽ ഒ.എസ്.അംബിക എം.എൽ.എ,ബി.പി.മുരളി,ജി.ജി.ഗിരികൃഷ്ണൻ, എൻ.സലിൽ,ടി.ആർ.മനോജ് തുടങ്ങിയവർ രക്ഷാധികാരികളാണ്.