hi

വെഞ്ഞാറമൂട്: എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ രേഖകളും സ്മാർട്ട് ആക്കുക എന്ന ലക്ഷ്യത്തോടെ വാമനപുരം വില്ലേജിൽ നടപ്പിലാക്കുന്ന ഡിജിറ്റൽ റീസർവേ രണ്ടാംഘട്ട ക്യാമ്പ് ഓഫീസിന്റെ ഉദ്ഘാടനം റിസർവേ അസിസ്റ്റന്റ് ഡയറക്ടർ എസ്.എസ്. ബിനു നിർവഹിച്ചു. എല്ലാ ഭൂ ഉടമകളും ഡിജിറ്റൽ റീസർവ്വേ നടപടികളുമായി സഹകരിക്കണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. ചടങ്ങിൽ നെടുമങ്ങാട് റിസർവേ സൂപ്രണ്ട് ആരിഫുദ്ദീൻ, ക്യാമ്പ് ഓഫീസർ ജയകുമാർ, വില്ലേജ് ഓഫീസർ എസ്. ഷംനാദ്, സർവേ ജീവനക്കാർ എന്നിവർ പങ്കെടുത്തു. വാമനപുരം വില്ലേജിന്റെ പഴയ വില്ലേജ് ഓഫീസ് കെട്ടിടത്തിലാണ് ക്യാമ്പ് പ്രവർത്തിക്കുക.