
വക്കം: കടയ്ക്കാവൂർ പഞ്ചായത്തിലെ 13-ാം വാർഡിൽ ഏലാപ്പുറത്ത് രണ്ടര ഏക്കറിലെ ജൈവ പച്ചക്കറി കൃഷിത്തോട്ടം വെള്ളം കയറി നശിച്ചു.ജൈവ പച്ചക്കറി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിവിധയിനം പച്ചക്കറികളും മരച്ചീനിയും ഇവിടെ കൃഷി ചെയ്തിരുന്നത്.കൃഷിയിടത്തിന് സമീപത്തുകൂടി ഒഴുകിയിരുന്ന പഞ്ചായത്ത് തോട് അനധികൃതമായി മണ്ണിട്ട് നികത്തിയതാണ് വെള്ളം കയറാൻ കാരണമെന്ന് കർഷകർ പറയുന്നു.