a

കടയ്ക്കാവൂർ: എസ്.എൻ.ഡി.പി യോഗം അഞ്ചുതെങ്ങ് ശാഖയുടെ നേതൃത്വത്തിൽ മാമ്പള്ളി ഇറങ്ങുകടവ് കേന്ദ്രീകരിച്ച് പുതുതായി രൂപീകരിച്ച ശ്രീനാരായണഗുരു മൈക്രോ ഫിനാൻസ് യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം നടന്നു. എസ്.എൻ.ഡി.പി യോഗം വനിതാസംഘം കോഓർഡിനേറ്റർ രമണി ടീച്ചർ വക്കം ഉദ്ഘാടനം ചെയ്തു. വനിതാസംഘം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് ലതിക പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.വനിതാസംഘം, മൈക്രോ ഫിനാൻസ് ആരംഭിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഗുരുകൃതികളുടെ സംഗീതാവിഷ്കരണവും വ്യാഖ്യാനവും രമണിടീച്ചർ വക്കം വിശദീകരിച്ചു. അഞ്ചുതെങ്ങ് എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി മിനി ജയൻ,ശാഖ ഭരണസമിതിയംഗം ബിപിൻ ചന്ദ്രപാൽ,വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് കീർത്തികൃഷ്ണ,ട്രഷറർ ഉദയകുമാരി വക്കം,മൈക്രോഫിനാൻസ് യൂണിറ്റ് കൺവീനർ ശശികല,ജോയിന്റ് കൺവീനർ ജിദ എന്നിവർ സംസാരിച്ചു. അഞ്ചുതെങ്ങ് ജംഗ്ഷനിലെ ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിൽ നടക്കുന്ന പ്രതിമാസ ചതയദിന പൂജയിലും വിശ്വാസി സംഗമത്തിലും യൂണിറ്റ് കുടുംബാംഗങ്ങളുടെ പൂർണ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിനും യോഗം തീരുമാനിച്ചു.