
ആറ്റിങ്ങൽ: നവാഗതരെ വരവേൽക്കാൻ പ്രവേശനഗാനം ഒരുക്കി ആറ്റിങ്ങൽ സി.എസ്.ഐ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ.സ്കൂളിന്റെ 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പ്രവേശനഗാനം തയ്യാറാക്കിയത്.സംഗീത അദ്ധ്യാപിക ഷീന ഹർഷൻ രചനയും സംഗീതവും നിർവഹിച്ച് പാർത്ഥസാരഥി കരുണാകരൻ സംഗീതവുമൊരുക്കി 'പൂമരത്തണലിൽ' എന്ന പേരിൽ ഗാനം പുറത്തിറക്കി. സ്കൂളിലെ വിദ്യാർത്ഥി - വിദ്യാർത്ഥിനികൾ പാടി റെക്കോർഡ് ചെയ്തു.സ്കൂളിൽ നടന്ന ചടങ്ങിൽ സി.എസ്.ഐ കൊല്ലം-കൊട്ടാരക്കര മഹായിടവക വൈദിക സെക്രട്ടറി ജോസ് ജോർജ് പ്രവേശന ഗാനത്തിന്റെ സി.ഡി പ്രിൻസിപ്പൽ സിനി തോമസിന് നൽകി പ്രകാശനം ചെയ്തു.സി.എസ്.ഐ ആറ്റിങ്ങൽ ഡിസ്ട്രിക്ട‌് ചെയർമാൻ ജെ.ഫിലിപ്പ് പങ്കെടുത്തു.