pallikal-lorry-marinju

പള്ളിക്കൽ: നാവായിക്കുളം പള്ളിക്കൽ റോഡിൽ കുറവൻകുഴി വളവിൽ നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക്പോസ്റ്റിലും സ്വകാര്യവ്യക്തിയുടെ മതിലിലും ഇടിച്ച് മറിഞ്ഞു.ഡ്രൈവർ കല്ലമ്പലം സ്വദേശി അനീഷ്,സഹയാത്രികൻ കിളിമാനൂർ സ്വദേശി ജിജീഷ് എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.പുലർച്ചെ 4.30ഓടെയായിരുന്നു അപകടം.ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം.തമിഴ്നാട്ടിൽ നിന്ന് എം സാൻഡുമായി കല്ലമ്പലത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം.അപകടത്തിൽ തോളൂർ കല്ലറവിള വീട്ടിൽ സഹദിന്റെ മതിൽ തകർന്നു.സമീപത്തെ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് ലൈൻകമ്പികൾ പൊട്ടിവീണെങ്കിലും തക്കസമയത്ത് കെ.എസ്.ഇ.ബി അധികൃതരുടെ ഇടപെടലിൽ മറ്റ് അപകടങ്ങൾ ഒഴിവായി.പള്ളിക്കൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.