
കോവളം : എസ്.എൻ.ഡി.പി യോഗം മുട്ടയ്ക്കാട് ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന പനങ്ങോട് ശ്രീ ഗുരു കുടുംബയൂണിറ്റ് വാർഷികാഘോഷവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ നിർവഹിച്ചു.ശാഖ പ്രസിഡന്റ് എസ്. സതികുമാർ അദ്ധ്യക്ഷത വഹിച്ചു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ മുഖ്യാതിഥിയായിരുന്നു.കുടുംബയൂണിറ്റ് ഭാരവാഹി വീണാ സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം മണ്ണിൽ മനോഹരൻ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിത്രലേഖ,കോവളം യൂണിയൻ മുൻ വൈസ് പ്രസിഡന്റ് എസ്.മോഹനകുമാർ,ജീവകാരുണ്യ പ്രവർത്തകൻ രോഹൻ കൃഷ്ണ,ശാഖാ വൈസ് പ്രസിഡന്റ് സുധീന്ദ്രൻ,സെക്രട്ടറി ഷാജിമോൻ, ശാഖാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ അനിരുദ്ധൻ,ബാലചന്ദ്രൻ,മദനകുമാർ,അനിൽകുമാർ,മൈക്രോ ഫിനാൻസ് യൂണിറ്റ് ഭാരവാഹികളായ സിന്ധു,എൽ.ഉദയകുമാരി,സുനിത,സിന്ധു സത്യപാലൻ ,മിനി ആർ.ആർ,സരള.വൈ, രേഷ്മ,സുമാരാജൻ, പഠന ക്ലാസ് അദ്യപികമാരായ അനഘ , പൂർണ്ണേന്ദു ശങ്കർ തുടങ്ങിയവർ സംസാരിച്ചു.