തിരുവനന്തപുരം: കേരള ബാർ ഹോട്ടൽസ് ആൻഡ് റിസോർട്ട് എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് ധർണ എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു.അബ്‌കാരി തൊഴിലാളി ക്ഷേമനിധി ബോർഡിനെ സംരക്ഷിക്കുക, ഒന്നാം തീയതിയിലെ ഡ്രൈ ഡേ നിലനിറുത്തുക, ബാറുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 10 വരെയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ.അഷറഫ് അദ്ധ്യക്ഷനായി.ജനറൽ സെക്രട്ടറി വി.വി.ആന്റണി,വർക്കിംഗ് പ്രസിഡന്റ് കെ.എസ്.ഇന്ദുശേഖരൻ നായർ, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്, ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, രാജേഷ് കാവുങ്കൽ, അജിത് അരവിന്ദ് എന്നിവർ സംസാരിച്ചു.