secretariat

തിരുവനന്തപുരം: ജീവനക്കാർക്കായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന 'ജീവാനന്ദം'' പദ്ധതി പിൻവലിക്കണമെന്ന് കേരള ലെജിസ്ലേച്ചർ സെക്രട്ടറിയറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. പെൻഷൻ സമ്പ്രദായം നിറുത്തലാക്കുന്നതിനുള്ള പ്രാരംഭ നടപടിയാണെന്ന് ജീവനക്കാർക്ക് ആശങ്കയുണ്ടെന്നും കെ.എൽ.എസ്.എ പ്രസിഡന്റ് ജോമി കെ.ജോസ്,​ ജനറൽ സെക്രട്ടറി എസ്.അരുൺ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.