1

നെയ്യാറ്റിൻകര: ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി സാഫല്യം സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി പുനരധിവാസ അസോസിയേഷന്റെ നേതൃത്വത്തിൽ നിഡ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി സ്വയം സഹായ സംഘങ്ങളിലെ 110 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് തങ്കമണി അദ്ധ്യക്ഷത വഹിച്ചു.നെയ്യാറ്റിൻകര രൂപത വികാരി ജനറൽ ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോ ആമുഖസന്ദേശവും,ജോർജ് മുഖ്യസന്ദേശവും പഠനോപകരണ വിതരണോദ്ഘാടനവും നിർവഹിച്ചു.നിഡ്സ് പ്രോജക്ട് ഓഫീസർ മൈക്കിൾ,നിഡ്സ് ഹൗസിംഗ് കോഓർഡിനേറ്റർ ബിന്ദു,മുൻ അസോസിയേഷൻ സെക്രട്ടറി അനിൽ,അസോസിയേഷൻ സെക്രട്ടറി സൗമ്യ,പ്രിയ എന്നിവർ പങ്കെടുത്തു. കോതമംഗലം എൻജിനിയറിംഗ് കോളേജിലെ 1987 എം.എ ബാച്ചിലെ അംഗങ്ങളാണ് പഠനോപകരണങ്ങൾ സംഭാവനയായി നൽകിയത്. നേതൃത്വം നൽകിയ ജോർജ്ജിനെ യോഗത്തിൽ ആദരിച്ചു.സി.ബി.ആർ ആനിമേറ്റേഴ്സ് ജയരാജ്,ശശികുമാർ എന്നിവർ നേതൃത്വം നൽകി.