കല്ലമ്പലം: കരവാരം ഗവ.വി.എച്ച്.എസ്.എസ്, പാവല്ല എൽ.പി.എസ് മേഖലകളിൽ പുലിയെ കണ്ടതായി നാട്ടുകാർ. ഈ പ്രദേശത്തുനിന്നും പുലിയുടേതിന് സമാനമായ കാൽപ്പാടുകളും പ്രദേശത്തുനിന്ന് ഇന്നലെ രാവിലെ കണ്ടെത്തി. വനപാലകരെത്തി നടത്തിയ പരിശോധനയിൽ ഇത് വള്ളിപൂച്ചയുടെ കാൽപ്പാടുകളാകാമെന്ന് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ച കടുവാപ്പള്ളി തോട്ടയ്ക്കാട് പ്രദേശത്ത് പുലിയിറങ്ങിയതായി അഭ്യൂഹം പരന്നിരുന്നു. പുലിയുടെതിന് സമാനമായ ജീവിയുടെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടിവിയിലും പതിഞ്ഞിരുന്നു.