തിരുവനന്തപുരം: കാലവർഷക്കെടുതി കണക്കിലെടുത്ത് ക്ഷീര സംഘങ്ങളിൽ പാൽ നൽകുന്ന കർഷകർക്ക് മിൽമ ഓരോ ലിറ്ററിനും രണ്ടു രൂപ വീതം അധികം നൽകും. മിൽമ തിരുവനന്തപുരം മേഖല യൂണിയനിലെ അംഗ സംഘങ്ങളിൽ ഏപ്രിലിൽ നൽകിയ പാലളവിന്റെ അടിസ്ഥാനത്തിലാണ് നൽകുക. ജൂണിലെ പാൽ വിലയോടൊപ്പം ഇത് നൽകും. ഇതോടെ തിരുവനന്തപുരം മേഖലാ യൂണിയന്റെ പരിധിയിലുള്ള അംഗസംഘങ്ങൾക്ക് ലഭിക്കുന്ന ശരാശരി പാൽ വില ലിറ്റർ ഒന്നിന് 46.84 രൂപയായി വർദ്ധിക്കും.