പാറശാല: ഗവ.ആയുർവേദ ആശുപത്രിയും പാറശാല ഗ്രാമപഞ്ചായത്ത് എൻ.ആർ.ജി.എസും സംയുക്തമായി തൊഴിലുറപ്പ് തൊഴിലാളികൾക്കായി സംഘടിപ്പിച്ച മഴക്കാല പകർച്ച വ്യാധികളും ആയുർവേദവും എന്ന വിഷയത്തിലെ സെമിനാർ പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സീബ സ്വാഗതം പറഞ്ഞു.നാഷണൽ ആയുഷ് മിഷൻ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.അപർണ്ണ നേതൃത്വം നൽകി.പാറശാല ഗ്രാമപഞ്ചായത്ത് എൻ.ആർ.ജി.എസ് ജീവനക്കാരൻ ഷാജി,ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റ് ലിജു എസ്.രാജ് തുടങ്ങിയവർ പങ്കെടുത്തു.