തിരുവനന്തപുരം: കാട്ടാക്കട സ്വദേശിയും സി.ഐ.ടി.യു തൊഴിലാളിയുമായ സുരേഷിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു.വട്ടപ്പാറ വി.സാജൻ പ്രസാദാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. 2016 ആഗസ്റ്റ് 10നാണ് സുരേഷ് കൊല്ലപ്പെട്ടത്. സ്‌കൂട്ടറിൽ പോവുകയായിരുന്ന സുരേഷിനെ പ്രതികൾ കാറിന് ഇടിച്ചു വീഴ്ത്തിയ ശേഷമാണ് വെട്ടി കൊലപ്പെടുത്തിയത്. തേവലക്കോട് പഞ്ചമി ദേവീക്ഷേത്രത്തിന് മുന്നിൽ വച്ചായിരുന്നു സംഭവം.2013ൽ പ്രതികളുടെ സുഹൃത്തും ബന്ധുവുമായ ബിനുമോനെ സി.പി.എം പ്രവർത്തകർ കൊലപ്പെടുത്തിയതിന് പ്രതികാരമായുള്ള രാഷ്ട്രീയ കൊലപാതകമായിരുന്നു ഇത്.പ്രതികൾ ബി.ജെ.പി പ്രവർത്തകരാണ്.