edava-panchayath

വർക്കല: ഇടവ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ആർ.അനിൽകുമാറിന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും യാത്രഅയപ്പ് നൽകി. പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന യാത്രഅയപ്പ് യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ.ബാലിക് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം എ.ബാലിക് ആർ.അനിൽ കുമാറിന് സമ്മാനിച്ചു . വൈസ് പ്രസിഡന്റ്‌ ശുഭ.ആർ.എസ്.കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഹർഷദ് സാബു,വി.സതീശൻ, ബിന്ദു.സി,ഹെഡ് ക്‌ളാർക് ഷിജു.വി,വില്ലേജ് ഓഫീസർ അൻസാരി,പഞ്ചായത്ത്‌ മെമ്പർമാർ,ഓഫീസ് ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ,തൊഴിലുറപ്പ് തൊഴിലാളികൾ,ഹരിതകർമസേന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.