തിരുവനന്തപുരം: ജീവാനന്ദം എന്ന പേരിൽ ആന്വിറ്റി പദ്ധതി നടപ്പാക്കാനുള്ള സർക്കാർ നീക്കം ജീവനക്കാരുടെ ശമ്പളവും പെൻഷനും കവർന്നെടുക്കാനുള്ള ഗൂഢപദ്ധതിയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ പറഞ്ഞു.കേരള എൻ.ജി.ഒ അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.എസ്.പ്രശാന്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ജാഫർഖാൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി വി.എൽ.രാകേഷ്‌ കമൽ,സൗത്ത് ജില്ലാ പ്രസിഡന്റ് വി.എസ്.രാകേഷ്,ടി.ഒ.ശ്രീകുമാർ,എം.എസ്.അജിത് കുമാർ,വി.ജി.പ്രദീപ് എന്നിവർ സംസാരിച്ചു.