
അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ പ്രാക്ടിക്കൽ 5ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.
മൂന്നാം സെമസ്റ്റർ ബി.വോക് ട്രാവൽ ആൻഡ് ടൂറിസം പരീക്ഷയുടെ പ്രാക്ടിക്കൽ 6, 7 തീയതികളിൽ അതത് കോളേജിൽ നടത്തും.
നാലാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി ഒക്ടോബർ- 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 3, 4, 5 തീയതികളിൽ റീവാലുവേഷൻ (ഇ.ജെ പത്ത്) സെക്ഷനിലെത്തണം.
അടൂർ ബിഷപ്പ് മൂർ കോളേജ്, തിരുവനന്തപുരം നിഷ് എന്നീ കോളേജുകളിലെ ഹിയറിംഗ് ഇംപയേർഡ് കോഴ്സുകളിലേക്ക് 14വരെ അപേക്ഷിക്കാം. വിവരങ്ങൾ കോളേജ് വെബ്സൈറ്റുകളിൽ.
ലക്ഷ്മിഭായ് നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എജ്യുക്കേഷനിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ 18വരെ അപേക്ഷിക്കാം.
എം.ജി യൂണിഓണേഴ്സ് ബിരുദം; രജിസ്ട്രേഷൻ ഏഴു വരെ
മഹാത്മാഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും സർവകലാശാലാ കാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ ഏഴിന് അവസാനിക്കും.
ഓൺലൈൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ 04812733511,04812733521,04812733518 എന്നീ നമ്പറുകളിലും bedcap@mgu.ac.in വിലാസത്തിലും ലഭിക്കും.
എം.എഡ് പ്രവേശനം;
എം.എഡ് ഏകജാലക പ്രവേശനത്തിന് https://cap.mgu.ac.in/ ൽ രജിസ്റ്റർ ചെയ്യണം.
പി.ജി ഏകജാലക പ്രവേശനം; രജിസ്ട്രേഷൻ 14 വരെ
അഫിലിയേറ്റഡ് കോളജുകളിൽ ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനത്തിന് 14 വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.