തിരുവനന്തപുരം: നഗരത്തിലെ റോഡ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് 'നഗരം നരകം ... സർക്കാരെ കണ്ണ് തുറക്കൂ' എന്ന മുദ്രാവാക്യം ഉയർത്തി സി.എം.പി സെക്രട്ടേറിയറ്റിനുമുമ്പിൽ ധർണ നടത്തി.സി എം പി സംസ്ഥാന സെക്രട്ടറി എം.പി.സാജു ഉദ്ഘാടനം ചെയ്തു.ജില്ലാസെക്രട്ടറി എം.ആർ.മനോജ്,​ നഗരസഭ കോൺഗ്രസ് കക്ഷിനേതാവ് പി.പദ്‌മകുമാർ,​ സി.എം.പി ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി.ജി.മധു, ഉഴമലയ്ക്കൽ ബാബു,ചന്ദ്രവല്ലി, കെ.എം.എഫ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വി.ആർ.സിനി,ഏരിയ സെക്രട്ടറിമാരായ കെ.വിനോദ് കുമാർ,​ പേയാട് ജ്യോതി, വിശ്വനാഥൻ, അരുൾകുമാർ, കരുംകുളം മുരുകൻ,കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ശ്രീകണ്‌ഠൻ,​ ഡി.എസ്.എഫ് സംസ്ഥാന സെക്രട്ടറി നാൻസി പ്രഭാകർ തുടങ്ങിയവർ പങ്കെടുത്തു.