photo

നെടുമങ്ങാട് : എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയനുകീഴിലെ പ്ളാത്തറ ശാഖ ഭരണ സമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി,പ്ലസ്‌ടു പരീക്ഷാ വിജയികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും നടത്തി.ശാഖാ പ്രസിഡന്റ് രതിഷ്കുമാറിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.യൂണിയൻ കമ്മിറ്റി അംഗം ഗോപാലൻ റൈറ്റ്, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലതാകുമാരി, സെക്രട്ടറി കൃഷ്ണാ റൈറ്റ്,ട്രഷറർ സിന്ധു,ശാഖാ സെക്രട്ടറി പ്ലാത്തറ സജികുമാർ,ശാഖ വൈസ് പ്രസിഡന്റ് ഷാജി തോപ്പിൽ,യൂണിയൻ കമ്മറ്റി അംഗം ശിവാനന്ദൻ,ശാഖ ഭരണസമിതി അംഗങ്ങൾ,ശാഖാ വനിതാ സംഘം പ്രസിഡന്റ് ശോഭന അണ്ടൂർ, സെക്രട്ടറി അനുപമ,വനിതാ കമ്മറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു.