തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രതിനിധിസംഗമം ആക്ഷൻ 2024 എ. സൈഫുദീൻ ഹാജി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.എം. ഹാഷിം ഹാജി അദ്ധ്യക്ഷനായി. സമസ്ത നൂറാം വാർഷിക പദ്ധതിയുടെ ഭാഗമായി നടന്ന സംഗമത്തിൽ സംഘടന, മോട്ടിവേഷൻ, ആത്മീയം തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളും ചർച്ചയും നടന്നു. സമസ്ത കേന്ദ്ര മുശാവറയംഗം എച്ച്. ഇസ്സുദീൻ കാമിൽ സഖാഫി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രവർത്തക സമിതിയംഗം സിദ്ധീഖ് സഖാഫി ഒറ്റപ്പാലം, മുഹമ്മദ് സിയാദ് കളിയിക്കാവിള, ജാബിർ ഫാളിലി നടയറ, ശറഫുദീൻ പോത്തൻകോട്, അഡ്വ. കെ.എച്ച്.എം. മുനീർ എന്നിവർ സംസാരിച്ചു.