തിരുവനന്തപുരം : വാട്ടർ അതോറിട്ടിയുടെ പി.ടി.പി നഗറിലുള്ള ജലസംഭരണിയിൽ വൃത്തിയാക്കൽ നടത്തുന്നതിനാലും കുണ്ടമൺകടവ് പമ്പ്ഹൗസിലെ ഇലക്ട്രിക്കൽ പാനൽബോർഡ് മാറ്റിവയ്ക്കുന്നതിനാലും തിരുമല,കരമന സെക്ഷനുകളുടെ പരിധിയിൽ അഞ്ചു മുതൽ ഏഴ് വരെ ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു. പി.ടി.പി നഗർ, മരുതുംകുഴി,കാഞ്ഞിരംപാറ,പാങ്ങോട്,വട്ടിയൂർക്കാവ്,വാഴോട്ടുകോണം,മണ്ണറക്കോണം, മേലത്തുമേലെ,സി.പി.ടി,തൊഴുവൻകോട്,അറപ്പുര,കൊടുങ്ങാനൂർ,ഇലിപ്പോട്,കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള,പുന്നയ്ക്കാമുകൾ,തൃക്കണ്ണാപുരം,കുന്നപ്പുഴ,പൂജപ്പുര,പൈ റോഡ്, പ്രേംനഗർ,ശാസ്താനഗർ,കുഞ്ചാലുംമൂട്,മുടവൻമുഗൾ, കരമന,നെടുംകാട്,കാലടി,നീറമൺകര, മരുതൂർക്കടവ്,മേലാറന്നൂർ,കൈമനം,കിള്ളിപ്പാലം,സത്യൻ നഗർ തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം തടസപ്പെടുന്നത്.