വിതുര: വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും കൊവിഡ് കാലത്ത് നിറുത്തലാക്കിയ വിതുര കളിയിക്കാവിള ബസ് സർവീസ് അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആദിവാസി കാണിക്കാർ സംയുക്തസംഘം സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. ആദിവാസി സമൂഹത്തിന് ഏറെ പ്രയോജനകരമായ ബസ് സർവീസ് അടിയന്തരമായി പുനരാരംഭിച്ചില്ലെങ്കിൽ വിതുര ഡിപ്പോയ്ക്ക് മുമ്പിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ആദിവാസി കാണിക്കാർ സംയുക്തസംഘം സംസ്ഥാനപ്രസിഡൻ്റ് പൊൻപാറ.കെ.രഘു, സംസ്ഥാന ജനറൽ സെക്രട്ടറി മേത്തോട്ടം പി.ഭാർഗവൻ എന്നിവർ അറിയിച്ചു.