a

കടയ്ക്കാവൂർ: പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കായിക്കര ഉടൈവിളാകം തിരുവാതിരയിൽ ബിജു - ഷീജ ദമ്പതികളുടെ മകൾ അനന്തലക്ഷ്മിയെയും എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ കായിക്കര ഉടൈവിളാകം ആദിത്യ ഭവനിൽ അനിൽകുമാർ - രമ്യ ദമ്പതികളുടെ മകൾ അപ്‌സരയേയും കായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു.അഞ്ചുതെങ്ങ് പഞ്ചായത്ത് മെമ്പർ യേശുദാസ് സ്റ്റീഫൻ,മുൻ പഞ്ചായത്ത് മെമ്പർ റാന്ത ഷാജി,മഹിളാകോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ഷബിത ബിജു,കോൺഗ്രസ്‌ വാർഡ് പ്രസിഡന്റ് ചന്ദ്രൻ,അഞ്ചുതെങ്ങ് മണ്ഡലം വൈസ്‌ പ്രസിഡന്റ് തമ്പി,മുൻ.എ.ഡി.എസ്‌ ചെയർപേഴ്സൺ ഷിംന പ്രമോദ്,മഹിളാ കോൺഗ്രസ്‌ അംഗങ്ങളായ അജിത,സരിത,ഷൈജ,ഷീജ,ഷീല ബോസ് എന്നിവർ പങ്കെടുത്തു.