p

തിരുവനന്തപുരം: രാഷ്ട്രപിതാവിനെ അപമാനിച്ച നരേന്ദ്രമോദിക്ക് രാഷ്ട്രീയം സംസാരിക്കാൻ യോഗ്യതയില്ലാതായെന്ന് സാംസ്കാരിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മഹാത്മാവിനെ കുറിച്ച് പ്രധാനമന്ത്രിയുടെ അജ്ഞതയാണ് വെളിവായത്. ''എന്റെ ജീവിതമാണ് എന്റെ സന്ദേശം"എന്ന് പറഞ്ഞതിൽ നിന്നു തന്നെ മഹാത്മാവ് ആരാണെന്ന് വ്യക്തമാണ്. ഗാന്ധിജിയെ മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നത് രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തയാണ്. ദുഷ്ടലാക്കോടെ ഗാന്ധിജിയെ തിരഞ്ഞെടുപ്പ് വിഷയമായി വലിച്ചിഴച്ചത് ദൗർഭാഗ്യകരമാണ്. മോദി പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കാമെന്നും പ്രസ്താവനയിൽ പറയുന്നു.

ടി.പദ്മനാഭൻ, പെരുമ്പടവം ശ്രീധരൻ, ഡോ.പി.വി.കൃഷ്ണൻ നായർ, എം.പി. സുരേന്ദ്രൻ, ബാലചന്ദ്രൻ വടക്കടത്ത്, അഷ്ടമൂർത്തി, ഗ്രേസി വി.വി. കുമാർ, എം.എൻ.കാരശ്ശേരി, ശ്രീമൂലനഗരം മോഹൻ, പന്തളം സുധാകരൻ, ചെറിയാൻ ഫിലിപ്പ്, പ്രൊഫ.കെ.ശശികുമാർ, സുധ മേനോൻ, കാട്ടൂർ നാരായണപിള്ള, ആർട്ടിസ്റ്റ് ബി.ഡി.ദത്തൻ തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പിട്ടിട്ടുള്ളത്.

കൂ​ടു​ത​ൽ​ ​സ​ർ​വീ​സു​മാ​യി
കെ.​എ​സ്.​ആ​ർ.​ടി.​സി

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും​ ​മ​റ്റു​ ​യാ​ത്ര​ക്കാ​രു​ടെ​യും​ ​തി​ര​ക്കി​ന​നു​സ​രി​ച്ചു​ള്ള​ ​യാ​ത്രാ​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​താ​യി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​അ​റി​യി​ച്ചു.​ ​അ​വ​ധി​ക്കാ​ല​ത്ത് ​നി​റു​ത്തി​യ​ ​വി​ദ്യാ​ർ​ത്ഥി​ ​ട്രി​പ്പു​ക​ളെ​ല്ലാം​ ​ഓ​ടി​ക്കും.​ ​തി​ര​ക്കി​ന​നു​സ​രി​ച്ച് ​അ​ഡീ​ഷ​ണ​ൽ​ ​ട്രി​പ്പു​ക​ളും​ ​ഓ​ടി​ക്കും.​ ​സ​ർ​വീ​സു​ക​ൾ​ ​നി​യ​ന്ത്രി​ക്കു​ന്ന​തി​നും​ ​പ​രി​ശോ​ധി​ക്കു​ന്ന​തി​നു​മാ​യി​ ​പോ​യി​ന്റ് ​ഡ്യൂ​ട്ടി​ക്കും​ ​ചെ​ക്കിം​ഗി​നും​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രെ​ ​നി​യോ​ഗി​ച്ചു.​ ​വി​ദ്യാ​ർ​ത്ഥി​ ​ക​ൺ​സ​ഷ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഓ​ൺ​ലൈ​നാ​ക്കി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ആ​ശ​യ​ക്കു​ഴ​പ്പം​ ​ഒ​ഴി​വാ​ക്കു​ന്ന​തി​ന് ​ഹെ​ല്പ് ​ഡെ​സ്‌​ക് ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കീം​​​ ​​​പ​​​രീ​​​ക്ഷ​​​:​​​ ​​​എ​​​ല്ലാ​​​ ​​​ജി​​​ല്ല​​​ക​​​ളി​​​ൽ​​​ ​​​നി​​​ന്നും
കെ.​​​എ​​​സ്.​​​ആ​​​ർ.​​​ടി.​​​സി​​​ ​​​സ​​​ർ​​​വീ​​​സു​​​കൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​കീം​​​ ​​​പ​​​രീ​​​ക്ഷ​​​ ​​​ന​​​ട​​​ക്കു​​​ന്ന​​​ ​​​അ​​​ഞ്ച് ​​​മു​​​ത​​​ൽ​​​ ​​​ഒ​​​മ്പ​​​ത് ​​​വ​​​രെ​​​ ​​​എ​​​ല്ലാ​​​ ​​​ജി​​​ല്ല​​​ക​​​ളി​​​ലും​​​ ​​​തി​​​ര​​​ക്കി​​​ന​​​നു​​​സ​​​രി​​​ച്ച് ​​​സ​​​‌​​​ർ​​​വീ​​​സ് ​​​ന​​​ട​​​ത്തു​​​മെ​​​ന്ന് ​​​കെ.​​​എ​​​സ്.​​​ആ​​​ർ.​​​ടി.​​​സി​​​ ​​​അ​​​റി​​​യി​​​ച്ചു.​​​ ​​​രാ​​​വി​​​ലെ​​​ 10​​​ ​​​മു​​​ത​​​ൽ​​​ ​​​ഒ​​​ന്നു​​​ ​​​വ​​​രെ​​​യും​​​ ​​​വൈ​​​കി​​​ട്ട് 3.30​​​ ​​​മു​​​ത​​​ൽ​​​ ​​​അ​​​ഞ്ച് ​​​വ​​​രെ​​​യു​​​മാ​​​ണ് ​​​പ​​​രീ​​​ക്ഷാ​​​ ​​​സ​​​മ​​​യം.​​​ ​​​ഈ​​​ ​​​സ​​​മ​​​യ​​​ക്ര​​​മം​​​ ​​​കൂ​​​ടി​​​ ​​​പ​​​രി​​​ഗ​​​ണി​​​ച്ചു​​​ള്ള​​​ ​​​സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് ​​​ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

കോ​ട​തി​ ​ഫീ​സ് ​പ​രി​ഷ്‌​ക​ര​ണം:
പൊ​തു​ജ​നാ​ഭി​പ്രാ​യം​ ​അ​റി​യി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ട​തി​ ​ഫീ​സ് ​പ​രി​ഷ്‌​ക​ര​ണ​ത്തി​ന് ​സ​ർ​ക്കാ​ർ​ ​നി​യോ​ഗി​ച്ച​ ​ജ​സ്റ്റി​സ് ​വി.​കെ.​ ​മോ​ഹ​ന​ൻ​ ​സ​മി​തി​ 19​ ​മു​ത​ൽ​ ​അ​ഭി​പ്രാ​യ​ ​ശേ​ഖ​ര​ണം​ ​തു​ട​ങ്ങും.​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കും​ ​നി​യ​മ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കും​ ​പ​ങ്കെ​ടു​ക്കാം.​ ​ഡോ.​ ​എ​ൻ.​കെ.​ ​ജ​യ​കു​മാ​ർ,​ ​അ​ഡ്വ.​ ​സി.​പി.​ ​പ്ര​മോ​ദ്,​ ​നി​യ​മ,​ ​നി​കു​തി​ ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​മാ​ർ​ ​എ​ന്നി​വ​രാ​ണ് ​സ​മി​തി​യി​ലെ​ ​അം​ഗ​ങ്ങ​ൾ.
കോ​ട​തി​ഫീ​സു​ക​ൾ​ ​കാ​ലോ​ചി​ത​മാ​യി​ ​പ​രി​ഷ്‌​ക​രി​ക്കേ​ണ്ട​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​സ​ർ​ക്കാ​ർ​ ​സ​മി​തി​ ​രൂ​പീ​ക​രി​ച്ച​ത്.​ ​ഹൈ​ക്കോ​ട​തി​യും​ ​ട്രി​ബ്യൂ​ണ​ലു​ക​ളും​ ​അ​ഭി​ഭാ​ഷ​ക​ ​സം​ഘ​ട​ന​ക​ളും​ ​നി​യ​മ​പു​സ്ത​ക​ ​പ്ര​സാ​ധ​ക​രും​ ​ഉ​ൾ​പ്പെ​ടെ​ ​നി​യ​മ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ 125​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​സ്വീ​ക​രി​ച്ചെ​ന്നും​ ​പൊ​തു​അ​ഭി​പ്രാ​യം​ ​കൂ​ടി​ ​പ​രി​ഗ​ണി​ച്ച​ശേ​ഷം​ ​ജൂ​ലാ​യ് 15​നു​ള്ളി​ൽ​ ​അ​ന്തി​മ​റി​പ്പോ​ർ​ട്ട് ​സ​ർ​ക്കാ​രി​ന് ​കൈ​മാ​റു​മെ​ന്നും​ ​ജ​സ്റ്റി​സ് ​വി.​കെ.​ ​മോ​ഹ​ന​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
19​ന് ​ക​ണ്ണൂ​ർ​ ​ഗ​സ്റ്റ് ​ഹൗ​സ്,​ 20​ന് ​കോ​ഴി​ക്കോ​ട് ​ഗ​സ്റ്റ് ​ഹൗ​സ്,​ 21​ന് ​എ​റ​ണാ​കു​ളം​ ​ഗ​സ്റ്റ് ​ഹൗ​സ് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും​ ​സി​റ്റിം​ഗ്.​ ​പാ​ല​ക്കാ​ട്,​ ​ഇ​ടു​ക്കി,​ ​തൃ​ശ്ശൂ​ർ,​ ​ആ​ല​പ്പു​ഴ,​ ​ജി​ല്ല​ക​ളി​ലു​ള്ള​വ​ർ​ക്ക് ​എ​റ​ണാ​കു​ള​ത്തെ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​ക​ളി​ലു​ള്ള​വ​രു​ടെ​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ 22​ന് ​തൈ​ക്കാ​ട് ​ഗ​സ്റ്റ് ​ഹൗ​സി​ൽ​ ​സ്വീ​ക​രി​ക്കും.​ ​ക​ൺ​വീ​ന​ർ​ ​(​നി​യ​മ​സ​ഭ​ ​സെ​ക്ര​ട്ട​റി​),​ ​കോ​ട​തി​ ​ഫീ​സ് ​പ​രി​ഷ്‌​ക​ര​ണ​ ​സ​മി​തി,​ ​സെ​ക്ര​ട്ടേ​റി​യ​റ്റ്,​ ​തി​രു​വ​ന​ന്ത​പു​രം​ 95001​ ​വി​ലാ​സ​ത്തി​ലോ​ ​s​e​c​y.​l​a​w​@​k​e​r​a​l​a.​g​o​v.​i​n​ലോ​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​അ​റി​യി​ക്കാം.