കല്ലമ്പലം: ഞെക്കാട് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവം ഇന്ന് രാവിലെ 9.30ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാപഞ്ചായത്ത് അംഗം ഗീതാനസീർ ഉദ്ഘാടനം ചെയ്യും. അദ്ധ്യാപക രക്ഷാകർത്തൃ സമിതി പ്രസിഡന്റ്‌ ഒ.ലിജ അദ്ധ്യക്ഷത വഹിക്കും. ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ബീന,സ്‌കൂൾ പ്രിൻസിപ്പൽ ശ്രീജ.എസ്, പ്രഥമാദ്ധ്യാപകൻ സന്തോഷ്.എൻ,സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എസ്.അനിൽകുമാർ,റിസോഴ്സ് ഗ്രൂപ്പ് കൺവീനർ ആർ.സാബു,അദ്ധ്യാപക രക്ഷാകർത്തൃ സമിതി വൈസ് പ്രസിഡന്റ് സി.വി.രാജീവ് എന്നിവർ പങ്കെടുക്കും. ഔദ്യോഗിക സ്കൂൾ പ്രവേശനോത്സവ ഗാനം വിദ്യാർത്ഥികൾ ആലപിക്കും. സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി എസ്.ദേവദത്ത എഴുതിയ "അറിവിൻ തണലിൽ" എന്ന പേരിലുള്ള സ്കൂൾ പ്രവേശനോത്സവ ഗാനം സ്‌കൂൾ വിദ്യാർഥിനികളായ റിത എസ്.ആർ,ധ്രുവ ആർ.എൻ,ദേവശ്രീ ആർ.എസ് എന്നിവർ അവതരിപ്പിക്കും.