
കടയ്‌ക്കാവൂർ: കേരള സംസ്ഥാന ഇന്റർപോളി യൂണിയൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അർജുൻ കല്ലിങ്കലിന് അഞ്ചുതെങ്ങിൽ സ്വീകരണം നൽകി. എസ്.എഫ്.ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയാണ് അർജുൻ കല്ലിങ്കൽ. മത്സ്യസംഘം ഹാളിൽ ചേർന്ന യോഗത്തിൽ വിദ്യാർത്ഥികളുടെ ഉപഹാരം സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺചന്ദ്ര നൽകി. അഫ്സൽ നടയറ അദ്ധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി വിജയ് വിമൽ,ലോക്കൽ കമ്മിറ്റി സെക്രട്ടറി വിശാഖ് വിജയൻ,പ്രസിഡന്റ് മിഥുൻ മണികണ്ഠൻ,കാശിക്‌സനൽ എന്നിവർ പങ്കെടുത്തു.