ഇടിഞ്ഞാർ: പാലോട് വിദ്യാഭ്യാസ ഉപജില്ലാ പ്രവേശനോത്സവവും 'എന്റെ കൗമുദി " പദ്ധതിയുടെ ഉപജില്ലാതല വിതരണോദ്‌ഘാടനവും ഇടിഞ്ഞാർ ഗവൺമെന്റ് ട്രൈബൽ ഹൈസ്‌കൂളിൽ നടക്കും.
ഇന്ന് രാവിലെ 10ന് പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാർത്തിക സി.പിയുടെ അദ്ധ്യക്ഷതയിൽ ഡി.കെ.മുരളി എം.എൽ.എ ഉദ്‌ഘാടനം നിർവഹിക്കും. സ്‌കൂളിലെ മുൻ അദ്ധ്യാപകൻ ഇ.സലാഹുദീനാണ് വിദ്യാർത്ഥികൾക്ക് ആവശ്യമായ കേരളകൗമുദി പത്രം സംഭാവന ചെയ്‌തിരിക്കുന്നത്.
അക്കാഡമിക് കലണ്ടർ പ്രകാശനം ബ്ലോക്ക് പ്രസിഡന്റ് ജി.കോമളവും പഠനോപകരണ വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസും നിർവഹിക്കും. എസ്.എസ്.എൽ.സി 1991 ബാച്ച് സംഭാവന ചെയ്ത ഫ്രിഡ്ജ് യോഗത്തിൽ കൈമാറും. ബ്ലോക്ക് മെമ്പർ റിയാസ്,വാർഡ് മെമ്പർ ഭാസുരാംഗി,എ.ഇ.ഒ വി.ഷീജ,ബി.പി.സി എസ്.ബൈജു, കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ വി.പ്രദീപ്,ഹെഡ്മിസ്ട്രസ് ജസ്‌ലറ്റ് സേവ്യർ,പി.ടി.എ പ്രസിഡന്റ് റിനുമോൻ തുടങ്ങിയവർ പങ്കെടുക്കും.