പാലോട്: പെരിങ്ങമ്മല ഇടിഞ്ഞാർ കാട്ടിലക്കുഴി മുത്തിപ്പാറ കോളനിയിൽ ആദിവാസി യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്കെതിരെ ഭർത്താവ് പൊലീസിൽ പരാതി നൽകി. ആത്മഹത്യക്ക് ശ്രമിച്ച യുവതിയും സഹപ്രവർത്തകരായ നാലുപേരും ചേർന്ന് സ്ഥാപനത്തിൽ നിന്ന് ലോണെടുത്തിരുന്നു. കുടിശിക മുടങ്ങിയതിനെത്തുടർന്ന് ബാങ്ക് ജീവനക്കാർ വീട്ടിലെത്തുകയും വാക്കുതർക്കത്തിനൊടുവിൽ വീട്ടിലുണ്ടായിരുന്ന കീടനാശിനി യുവതി കുടിക്കുകയുമായിരുന്നു. ബാങ്കുകാരുടെ ഭീഷണിയെ തുടർന്നാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഭർത്താവിന്റെ പരാതിയിൽ പറയുന്നു. അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.