പാലോട്: വേദി ഗ്രന്ഥശാല വായനശാല സംഘടിപ്പിച്ച 'ദിശ പഠനോത്സവവും മെരിറ്റ് ഈവനിംഗും' ഷെരീഫിന്റെ അദ്ധ്യക്ഷതയിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്‌തു. 10,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും മികച്ച വിജയം നേടിയവരെയും ആദരിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം,ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റിയംഗം ടി.എൽ.ബൈജു,നന്ദിയോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി.എസ്.ഷാബി,എം.ഷെഹനാസ് തുടങ്ങിയവർ സംസാരിച്ചു. വേദി വായനശാല സെക്രട്ടറി എസ്.എം.യാസീൻ സ്വാഗതവും വൈസ് പ്രസിഡൻന്റും സ്വാഗതസംഘം സെക്രട്ടറിയുമായ വി.എസ്.പ്രമോദ് നന്ദിയും പറഞ്ഞു.