ഉള്ളൊഴുക്ക് ടീസർ ഇന്ന്

ഉർവശി, പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ഉള്ളാെഴുക്ക് എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്.
പാർവതിയും പ്രശാന്ത് മുരളിയും അവതരിപ്പിക്കുന്ന നവദമ്പതികളുടെ ഒരു സംഭാഷണമാണ് പ്രൊമോ വീഡിയോയിൽ കാണാൻ കഴിയുക. ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്തിറങ്ങും. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേർന്ന് ആർ.എസ്.വി .വിയുടെയും മക്‌ഗഫിൻ പിക്ചേഴ്സിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
2018 ൽ ആമിർ ഖാൻ, രാജ് കുമാർ ഹിറാനി എന്നിവർ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തിൽ ദേശീയ തലത്തിൽ നടന്ന ബിനിസ്ഥാൻ ഇന്ത്യ തിരക്കഥ മത്സരത്തിൽ 25 ലക്ഷം രൂപയുടെ ഒന്നാംസ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ചലച്ചിത്രത്തിനാധാരം. ഇതേ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചത് ആമിർഖാന്റെ നിർമ്മാണത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ലാപതാ ലേഡീസ് എന്ന തിരക്കഥയായിരുന്നു.
ക്രിസ്റ്റോ ടോമിയുടെ കാമുകി എന്ന ഹ്രസ്വചിത്രത്തിന് അറുപത്തി മൂന്നാമത് ദേശീയ അവാർഡിൽ നോൺ ഫീച്ചർ സെക്ഷനിൽ മികച്ച സംവിധായകനുള്ള സ്വർണ കമല പുരസ്കാരം ലഭിച്ചിരുന്നു. ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിൽ കഴിഞ്ഞവർഷം പുറത്തിറങ്ങിയ കറി ആന്റ് സയനൈഡ് എന്ന നെറ്റ് മിക്സ് ഡോക്യുമെന്ററി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.അതേസമയം
ഷഹനാദ് ജലാൽ ആണ് ഉള്ളൊഴുക്കിന്റെ ഛായാഗ്രഹണം.
സംഗീതം സുഷിൻ ശ്യാം, എഡിറ്റർ കിരൺ ദാസ്. പി.ആർ.ഒ ആതിര ദിൽജിത്ത്.