
കമൽഹാസൻ - ഷങ്കർ ചിത്രം ഇന്ത്യൻ 2 വിൽ കാജൽ അഗർവാൾ ഉണ്ടാകില്ല. ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിൽ ഷങ്കർ തന്നെ വ്യക്തമാക്കിയതാണ് ഇൗ വിവരം. എന്നാൽ ഇന്ത്യൻ 3 ൽ കാജൽ അഗർവാളാണ് നായിക. സിദ്ധാർത്ഥ് , രാകുൽ പ്രീത് സിംഗ് , എസ് ജെ സൂര്യ, ബോബി സിംഹ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നു. സിദ്ധാർത്ഥും രാകുലും പ്രണയിതാക്കളായാണ് എത്തുന്നത്.
അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്.
ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, ആക്ഷൻ - അൻപറിവ്, പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - ജി കെ എം തമിഴ് കുമരൻ.ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് വിതരണം. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ. ജൂലായ് 12 നാണ് ഇന്ത്യൻ 2 വിന്റെ റിലീസ്. ഇന്ത്യൻ 2 റിലീസ് ചെയ്ത് ആറുമാസത്തിനുശേഷം ഇന്ത്യൻ 3 റിലീസ് ചെയ്യും. ജനുവരിയിൽ ആണ് ഇന്ത്യൻ 3 യുടെ റിലീസ്.