
ആറ്റിങ്ങൽ: സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഗവ.ഡയറ്റ് സ്കൂൾ ശുചീകരിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിഷ്ണുചന്ദ്രൻ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മുനിസിപ്പൽ കൗൺസിലറുമായ സുഖിൽ,സംഗീത് ആറ്റിങ്ങൽ വെസ്റ്റ് മേഖല സെക്രട്ടറിയുടെ ചുമതലയുള്ള സുജിൻ,പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു,കൗൺസിലർ വി.എസ്.നിതിൻ,മേഖല ജോയിന്റ് സെക്രട്ടറി അഖില,മേഖല കമ്മിറ്റി അംഗങ്ങളായ ബിബിൻ,ശരത് തുടങ്ങിയവർ നേതൃത്വം നൽകി.