
ആറ്റിങ്ങൽ: സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി അടിച്ചേല്പിക്കാനായി കൊണ്ടുവന്ന ജീവാനന്ദം പദ്ധതി അംഗീകരിക്കില്ലെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ പറഞ്ഞു. ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റി സ്നേഹാദരം '24 എന്ന പേരിൽ സംഘടിപ്പിച്ച യാത്രഅയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ.ശശി,സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൻ.സാബു,ജില്ലാ സെക്രട്ടറി സി.ആർ.ആത്മകുമാർ,ഒ.ബി.ഷാബു,സി.എസ്.വിനോദ്,വി.വിനോദ്,ടി.യു.സഞ്ജീവ്,ജൂലി സുരേഷ്,പി.രാജേഷ്,എ.ആർ.അനീഷ് എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിച്ച മുൻ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ആർ.ശ്രീകുമാർ, എൻ.പുഷ്പ,പി.സി.മിനി,എസ്.സുഗതൻ,എസ്.സുബീർ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.