padanathinu-kaithangu

മംഗലപുരം: സാമൂഹ്യ-ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന പുണ്യം കൂട്ടായ്‌മ മംഗലപുരം ഗവ.എൽ പി.എസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. മുഖ്യ അഡ്മിൻ പോൾ ആന്റണിയുടെ അദ്ധ്യക്ഷതയിൽ അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ പിരപ്പൻകോട് ശ്യാംകുമാർ ഉദ്ഘാടനം ചെയ്‌തു. ചന്ദ്രപ്രസാദ് മഞ്ഞമല,നിസാറുദീൻ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിൽവിയ ടീച്ചർ സ്വാഗതം പറഞ്ഞു.