ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ശാർക്കര ഗവൺമെന്റ് യു.പി.എസിൽ ഇന്ന് രാവിലെ 9.30ന് നടക്കും. തേൻ മിഠായി എന്ന പരിപാടി വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ വാഹിദ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ് അക്ഷരദീപം തെളിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സരിത നവാഗതരെയും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ബിജു പ്രീ പ്രൈമറി കുട്ടികളെയും സ്വീകരിക്കും. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.മുരളി, വാർഡ് അംഗങ്ങളായ ജി.സുരേഷ് കുമാർ, അനീഷ്.ആർ, വി.ബേബി, മനുമോൻ.ആർ, ആറ്റിങ്ങൽ എ.ഇ.ഒ സാഹില, സൂപ്രണ്ട് കെ.ദിനേശ്, ആറ്റിങ്ങൽ ബി.പി.സി വിനു.എസ്, എസ്.എം.സി ചെയർമാൻ സുരേഷ് കുമാർ, എക്സിക്യുട്ടീവ് അംഗം ജി.വ്യാസൻ, വൈസ് ചെയർമാൻ ശുഭ എസ്.ആർ എന്നിവർ പങ്കെടുക്കും. ഗവൺമെന്റ് യു.പി.എസ് പ്രഥമാദ്ധ്യാപകൻ എസ്.നൗഷാദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൗമ്യ.എസ് നന്ദിയും പറയും.