1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ മതബോധന പ്രവേശനോത്സവം ഡോ.വിൻസെന്റ് സാമുവൽ മെത്രാൻ ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോ തീർത്ഥാടന ദേവാലയത്തിൽ വിശ്വാസദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. 2024- 25 മതബോധന അദ്ധ്യയന വർഷത്തിലെ ലോഗോയും ഡയറിയും പ്രകാശനം ചെയ്തു.

മതബോധന എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ.ബിബിൻ രാജ് സ്വാഗതം ആശംസിച്ച ചടങ്ങിൽ,ഫാ.രാജാദാസ് മുഖ്യ സന്ദേശം നൽകി. രൂപത അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ.ജോയ് സാബു,ബാലരാമപുരം ഇടവക വികാരി ഫാ.വിക്ടർ എവരിസ്റ്റസ്, സിൽവസ്റ്റർ,ഹരിൻ ബോസ്,സജി പടുക്കാല എന്നിവർ ആശംസകൾ പറഞ്ഞു. സന്യസ്ത വ്രത വാഗ്ദാനത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന ബാലരാമപുരം എഫ്.എം.എം കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ മിനി ജോസഫിനെ മെത്രാൻ ആദരിച്ചു.