നെടുമങ്ങാട്: ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ് വിഭാഗം ഇംഗ്ളീഷ്, യു.പി ഹിന്ദി അദ്ധ്യാപക ഒഴിവിലേയ്ക്ക് ഇന്റർവ്യൂ 6ന് രാവിലെ 11 ന് നടക്കും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാവണം.

നെടുമങ്ങാട്: മഞ്ച ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ ആൻഡ് വി.എച്ച്.എസ്.ഇ സ്കൂളിൽ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (ഇ.ഡി) വിഷയത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 5ന് രാവിലെ 11ന്.

നെടുമങ്ങാട്: അരുവിക്കര പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്,ഹിന്ദി,സയൻസ്,കണക്ക് വിഷയങ്ങളിൽ ട്യൂഷനെടുക്കുന്നതിന് അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിരുദമാണ്. യു.പി വിഭാഗത്തിൽ 4,500 രൂപയും ഹൈസ്കൂൾ വിഭാഗത്തിൽ 6,000 രൂപയുമാണ് ഓണറേറിയം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി നെടുമങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ 15ന് വൈകിട്ട് 5ന് മുമ്പ് അപേക്ഷ നൽകണം.

നെടുമങ്ങാട്: പട്ടികജാതി വികസന വകുപ്പിന് കീഴിൽ നെടുമങ്ങാട് മേലാംകോട് പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് ട്യൂഷനെടുക്കുന്നതിന് അദ്ധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ ഐ.ടി.ഡി.പി ഓഫീസുമായി ബന്ധപ്പെടണം.

നെടുമങ്ങാട്: മൈലം ജി.വി രാജ കായിക വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്,ഇംഗ്ലീഷ്,സോഷ്യൽ സയൻസ് അദ്ധ്യാപക ഒഴിവിലേയ്ക്ക് ഇന്റർവ്യൂ 5ന് രാവിലെ 11ന് നടക്കും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം.

നെടുമങ്ങാട്: അഴിക്കോട് ഗവണ്മെന്റ് യു.പി.എസിൽ ബസ് ഡ്രൈവറുടെയും ആയയുടെയും ഒഴിവിലേയ്ക്ക് ഇന്ന് ഉച്ചയ്ക്ക് രണ്ടിനും എൽ.പി,നഴ്‌സറി അദ്ധ്യാപകരുടെയും ആയയുടെയും ഒഴിവിൽ 5ന് രാവിലെ 11നും ഇന്റർവ്യൂ നടക്കും.യോഗ്യത സർട്ടിഫിക്കറ്റുമായി ഹാജരാകണം.