തിരുവനന്തപുരം: ഭാരത സർക്കാർ സ്ഥാപനമായ റെപ്കോ ബാങ്ക് രണ്ട് കോടി രൂപവരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് ഉയർത്തി. മുതിർന്ന പൗരന്മാർക്ക് ഒരുവർഷം മുതൽ മൂന്നുവർഷംവരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 8.25 ശതമാനവും മറ്റുള്ളവർക്ക് 7.75 ശതമാനവും പലിശ നൽകിവരുന്നു. വനിതകൾക്ക് 18 മാസത്തെ മഹിളാ ഡെപ്പോസിറ്റ് പദ്ധതിയിൽ എട്ട് ശതമാനം പലിശ നൽകുന്നു. സ്വർണ പണയത്തിന് 5300 രൂപ വരെ നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ശാഖ: വലിയശാല. ഫോൺ: 0471 2968905, 9446464901.