തിരുവനന്തപുരം: നാലാഞ്ചിറ മാർ ഇവാനിയോസ്‌ കോളേജ് ക്യാമ്പസിൽ നടക്കുന്ന വോട്ടെണ്ണലിനോടനുബന്ധിച്ച് 4ന് കേശവദാസപുരം - മണ്ണന്തല റോഡിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ഗതാഗത തടസമുണ്ടാക്കി പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712558731, 9497930055.

  നിയന്ത്രണം ഇങ്ങനെ

 മാർ ഇവാനിയോസ്‌ കോളേജ് മെയിൻഗേറ്റ് ജംഗ്ഷനിൽ നിന്നും മണ്ണന്തല ഭാഗത്തേക്ക് സ്റ്റെപ്പ് ജംഗ്ഷൻ വരെയും കേശവദാസപുരം ഭാഗത്തേക്ക് പരുത്തിപ്പാറ വരെയും റോഡിന്റെ ഇരുവശങ്ങളിലും വാഹനപാർക്കിംഗ് പാടില്ല
 പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾക്ക് സ്റ്റെപ്പ് ജംഗ്ഷൻ മുതൽ മണ്ണന്തല വരെയും പരുത്തിപ്പാറ മുതൽ എം.ജി കോളേജ് മെയിൻഗേറ്റ് വരെയുമുള്ള റോഡിന്റെ വശങ്ങളിൽ ഗതാഗത തടസമുണ്ടാകാതെ പാർക്ക് ചെയ്യാം.

കേശവദാസപുരം മണ്ണന്തലറോഡിൽ ഗതാഗതത്തിരക്ക് ഉണ്ടായാൽ വാഹനങ്ങൾ വഴി തിരിച്ചു വിടും.

മണ്ണന്തലയിൽ നിന്നും കേശവദാസപുരം ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങൾ മണ്ണന്തല, കുടപ്പനക്കുന്ന്, പേരൂർക്കട, അമ്പലമുക്ക് വഴി പോകണം

കേശവദാസപുരം ഭാഗത്തുനിന്ന് മണ്ണന്തല ഭാഗത്തേക്ക്‌ പോകേണ്ട ചെറിയ വാഹനങ്ങൾ പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്‌, പേരൂർക്കട, മണ്ണന്തല വഴിയും വലിയ വാഹനങ്ങൾ കേശവദാസപുരം, ഉള്ളൂർ, ശ്രീകാര്യം, പൗഡിക്കോണം വഴിയും പോകണം