
ബാലരാമപുരം: മാദ്ധ്യമ രംഗം ജനകീയമായ കാലഘട്ടത്തിൽ കേരള മീഡിയാ പേഴ്സൺസ് യൂണിയന്റെ (കെ എം. പി. യു ) സ്വാധീനം വളരെ വലുതാണന്ന് മന്ത്രി ജി ആർ . അനിൽ. കേരള മീഡിയാ പേഴ്സൺസ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാദേശിക മാദ്ധ്യമപ്രവർത്തകരുടെ ക്ഷേമനിധി, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കായി നിയമസഭയിൽ സംസാരിക്കുമെന്ന് മുഖ്യപ്രഭാഷണത്തിൽ എം. വിൻസന്റ് എം.എൽ.എ അറിയിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ മുഖ്യാതിഥിയായി. അഡിഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി.ജയചന്ദ്രൻ ഐഡികാർഡ് വിതരണം നടത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മന്ത്രിയും,ജീവകാരുണ്യ, പ്രവർത്തകരെ ആദരിക്കൽ എം.എൽ.എയും നിർവഹിച്ചു. ആൾ ഇന്ത്യാ ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, ഐ.എൻ.ടി.യു.സി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ വി.ആർ. പ്രതാപൻ, എസ്.ടി.യു സംസ്ഥാന ട്രഷറർ ജി .മാഹീൻ അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു. ബി. ഹർഷകുമാർ അദ്ധ്യക്ഷനായ സമ്മേളനത്തിൽ ജനറൽ കൺവീനർ എ. അബൂബക്കർ സ്വാഗതവും, മീഡിയ കോഓർഡിനേറ്റർ പാപ്പനംകോട് മുന്ന നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എം. റഫീഖ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സുവീഷ് ബാബു സ്വാഗതവും റിപ്പോർട്ടിംഗും നടത്തി. പുതിയ സംസ്ഥാന പ്രസിഡന്റായി എം. റഫീഖ് (തിരുവനന്തപുരം) ജനറൽ സെക്രട്ടറിയായി എം. സുവിഷ് ബാബു (കണ്ണൂർ )ട്രഷററായി ഷാഫി ചങ്ങരംകുളം (മലപ്പുറം) എന്നിവരെയും വൈസ് പ്രസിഡന്റുമാർ,സെക്രട്ടറിമാർ, വനിതാപ്രതിനിധികൾ ഉൾപ്പെടെ സംസ്ഥാന കമ്മിറ്റിയേയും തിരഞ്ഞെടുത്തു.