
വെള്ളറട: തെക്കൻ സ്റ്റാർസ് മീഡിയ ഡ്രാമ ആൻഡ് ഫിലിം സൊസൈറ്റിയുടെ രണ്ടാം വാർഷികവും അവാർഡ് നൈറ്റും നടന്നു. വെള്ളറട ജെ.എം ഹാളിൽ രക്ഷാധികാരി വിനോദ് ദീപാലയത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വഞ്ചിയൂർ പ്രവീൺ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജ് മോഹൻ,ജോളി മാസ്,വൈസ് പ്രസിഡന്റ് സരള വിൻസെന്റ്,ബ്ളോക്ക് പഞ്ചായത്ത് അംഗം ജെ.ഷൈൻ കുമാർ,കെ.ജി.മംഗളദാസ്,സെയ്ദലി, കോവില്ലൂർ രാധാകൃഷ്ണൻ,അനൂപ്. എൻ.എസ് തുടങ്ങിയവർ സംസാരിച്ചു. സുദിനം സജികുമാർ റിപ്പോർട്ട് അവതരിപ്പിച്ചുു. സ്റ്റാൻലി പുത്തൻപുരയ്ക്കൽ സ്വാഗതവും വിക്രമൻ കെ.ആർ.കെ നന്ദിയും പറഞ്ഞു. തെക്കൻ സ്റ്റാർസ് മീഡിയ കലാസാഹിത്യ പുരസ്കാരം ഡോ.അനിൽ കുമാർ എസ്.ഡിക്ക് സി.കെ.ഹരീന്ദ്രൻ എം.എൽ.എ കൈമാറി.വിവിധ മേഖലകളിൽ നിന്നുള്ളവരെ യോഗത്തിൽ ആദരിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു.