
വെള്ളറട: യൂത്ത് കോൺഗ്രസ് വെള്ളറട മണ്ഡലം കമ്മിറ്റി ഉന്നത പരീക്ഷ വിജയികളെ അനുമോദിക്കാൻ സംഘടിപ്പിച്ച യോഗം ഡോ.ബെറ്റി മോൾ മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജയൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് സുൽഫി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ് മോഹൻ,യു.ഡി.എഫ് കൺവീനർ ദസ്തഗീർ,ജയചന്ദ്രൻ, പാക്കോട് സുധാകരൻ,ജയന്തി തുടങ്ങിയവർ സംസാരിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗം ആനി പ്രസാദ് ജെ.പി സ്വാഗതവും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിജയശ്രീ നന്ദിയും പറഞ്ഞു. കുട്ടികൾക്കുള്ള അനുമോദനം,നോട്ട് ബുക്ക് വിതരണം എന്നിവ നടന്നു.