
പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി മെമന്റോയും മെഡലും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു. ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം,ക്ഷേത്ര രക്ഷാധികാരി തുളസീദാസൻ നായർ,ശ്രീരാഗം എക്സ്പോർട്സ് മാനേജിംഗ് ഡയറക്ടർ ശിവശങ്കരൻ,കവി ഉദയൻ കൊക്കോട്,അഡ്വ.ജയചന്ദ്രൻ,ക്ഷേത്ര ഭാരവാഹികൾ എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.