
പാറശാല: പരശുവയ്ക്കൽ ഭഗവതി വിലാസം പുല്ലൂർക്കോണം എൻ.എസ്.എസ് കരയോഗത്തിന്റെ പുതിയമന്ദിരം താലൂക്ക് യൂണിയൻ ചെയർമാൻ മാധവൻപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് സെക്രട്ടറി പ്രകാശ്, മേഖല കൺവീനർ സജികുമാരൻ തമ്പി, കുന്നത്തുകാൽ മേഖല കൺവീനർ നാരയണൻ കുട്ടി, ആറയൂർ മേഖല കൺവീനർ രാധാകൃഷ്ണൻ, കരയോഗം അംഗം ശ്രീഹരി പി.എസ്, കരയോഗം സെക്രട്ടറി എ.ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.