
വിതുര:പരപ്പാറ മാങ്കാട് റസിഡന്റ്സ് അസോസിയേഷൻവാർഷികസമ്മേളനം ജില്ലാപഞ്ചായത്തംഗം സോഫിതോമസ് ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് പ്രസിഡന്റ് പരപ്പാറ വാർഡ് മെമ്പർ ചായംസുധാകരൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബി.തങ്കപ്പൻനായർ റിപ്പോർട്ടും,കണക്കും അവതരിപ്പിട്ടു.വിതുര സ്റ്റേഷൻ ഹൗസ് ഒഫീസർ എസ്.എസ്.എൽ.സിപ്ലസ്ടൂപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു,തുരുത്തി വാർഡ്‌മെമ്പർ എൻ.എസ്.ഹാഷിം,ഫ്രാറ്റ് വിതുരമേഖലാപ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ,സെക്രട്ടറി തെന്നൂർഷിഹാബ്, എസ്.അജികുമാർ,ജി.ഭുവനേന്ദ്രൻ എസ്.ഗിരിജ, എ.അരുൺ,ബി.പ്രവീൺ,ഡി.ശശികല,എസ്.വിജയൻനായർ, ജി.ശങ്കരൻനായർ, എന്നിവർ പങ്കെടുത്തു. പുതിയഭാരവാഹികളായി ചായംസുധാകരൻ (പ്രസിഡന്റ്) ബി.തങ്കപ്പൻനായർ (സെക്രട്ടറി) എസ്.ഗിരിജ (ജോയിന്റ്‌സെക്രട്ടറി) ഡി.ശ്രീകല (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.