
വെള്ളറട: ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവം വെള്ളറട ഗവ.യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എം.രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ദീപ്തി ഭദ്രദീപം കൊളുത്തി.
ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ പ്രവേശനോത്സവം കീഴാറൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സി.കെ.ഹരീന്ദ്രൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.കെ.സജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം വി.എസ്.ബിനു മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ഗിരിജകുമാരി, വൈസ് പ്രസിഡന്റ് എ.എസ്.ജീവൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഐ.ആർ.സുനിത, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ശശികല, മൈലച്ചൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബി.ശ്രീകണ്ഠൻ നായർ, വാർഡ് മെമ്പർ എസ്.രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ എസ്.കെ.മാലിനി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ അഭിലാഷ് .വി.എസ് നന്ദിയും പറഞ്ഞു.
വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം സംഗീതജ്ഞൻ രാജീവ് ആദികേശവ് ഉദ്ഘാടനം ചെയ്തു. മാനേജർ കെ.വി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി.മംഗളദാസ് മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ അപർണ കെ.ശിവൻ, ഹെഡ്മാസ്റ്റർ നന്ദിനി, പി.ടി.എ പ്രസിഡന്റ് ജസ്റ്റിൻ ഷാജു, സീനിയർ അദ്ധ്യാപകൻ സുജിത്ത്, ദേവിപ്രിയ തുടങ്ങിയവർ സംസാരിച്ചു. രക്ഷകർത്താക്കൾക്കായി സംഘടിപ്പിച്ച അവബോധക്ളാസ് മഞ്ചു നയിച്ചു.
കൂതാളി ഗവ.എൽ.പി സ്കൂളിലെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ എസ്.ജയന്തി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ഷൈൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷാജി വെള്ളരിക്കുന്ന്, ഗ്രാമപഞ്ചായത്തംഗം ലീല, ബാൽരാജ്, സുജ, ഇർവിൻ ബിനിൽ, തുടങ്ങിയവർ സംസാരിച്ചു. മഞ്ചുള.ടി.ജി സ്വാഗതവും വിജി.ഡി നന്ദിയും പറഞ്ഞു. എസ്.ആർ.ജി കൺവീനർ മോഹനന്റെ നേതൃത്വത്തിൽ ക്ളാസും സംഘടിപ്പിച്ചു.
കൂതാളി ഇ.വി.യു.പി.എസ് സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ ജയന്തി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നിരപ്പിൽ രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഷീന ക്രിസ്റ്റബൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് നന്ദിയും രേഖപ്പെടുത്തി.
കുന്നത്തുകാൽ ഗവ.യു.പി.എസിൽ പ്രവേശനോത്സവം സി.കെ.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി, വൈസ് പ്രസിഡന്റ് ജി.കുമാർ തുടങ്ങിയവർ സംസാരിച്ചു. അമ്പൂരി പുരവിമല ട്രൈബൽ എൽ.പി.എസിൽ ഡി.എഫ്.ഒ ശശിധരൻ നായർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.