
പാലോട്: കേരളകൗമുദി ബോധപൗർണമി ക്ലബിന്റെ സ്നേഹാദരവും എന്റെ കൗമുദി ജില്ലാതല ഉദ്ഘാടനവും പാലോട് കൊല്ലായിൽ എസ്.എൻ.യു.പി സ്കൂളിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. വാർത്തയുടെ നേരും നന്മയും തിരിച്ചറിയാൻ പ്രേരകശക്തിയായത് കേരളകൗമുദിയാണെന്ന് മന്ത്രി പറഞ്ഞു. കേരളകൗമുദിയി
കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും എം.ബി.ബി.എസ് ഫസ്റ്റ് ക്ലാസിൽ പാസായ ഡോ. സ്നേഹയെയും ചടങ്ങിൽ ആദരിച്ചു. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ പ്രിജി, പി.ടി.എ പ്രസിഡന്റ് സുനൈസാ അൻസാരി, വൈസ് പ്രസിഡന്റ് ഹാഷിം റാവുത്തർ, എം.പി.ടി.എ പ്രസിഡന്റ് ഷീജാ അനിൽ, മനു, ജെ.സുരേഷ് കുമാർ, എം.വി.ഷിജുമോൻ, അനഘ കൃഷ്ണ, അരുൺകുട്ടൻ എന്നിവർ സംസാരിച്ചു. കൊല്ലയിൽ എസ്.എൻ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് നിസാം സ്വാഗതവും എസ്.എൻ.യു.പി സ്കൂൾ മാനേജർ വിനോദ് നന്ദിയും പറഞ്ഞു.