madavurnjarayilkonammlps

പള്ളിക്കൽ: മടവൂർ ഞാറയിൽക്കോണം എം.എൽ.പി സ്കൂൾ, കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ ക്ലാസുകൾ ആരംഭിച്ചു. 60വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഈ സ്കൂളിൽ ഇരുന്നൂറോളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. വിദ്യാലയത്തിൽ ആകെയുളള രണ്ട് കെട്ടിടങ്ങളുടെ മേൽക്കൂരയ്ക്ക് ബലക്ഷയമുള്ളതിനാലാണ് പഞ്ചായത്ത് പൊതുമാരാമത്ത് അധികൃതർ അനുമതി നിഷേധിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം തന്നെ സ്കൂൾ മാനേജ്മെന്റിനോട് പഞ്ചായത്ത് അധികൃതർ ഈ വിഷയം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. മുമ്പ് വിദ്യാലയത്തിലെ കെട്ടിടത്തിന്റെ ചുവരുകളോട് ചേർന്ന് കരിങ്കൽപ്പാറ കൂട്ടിയിട്ട് വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും ഭീതിയിലാഴ്തിയത് കേരളകൗമുദി വാർത്തയെത്തുടർന്ന് അവധിക്കാലത്ത് നീക്കംചെയ്തിരുന്നു.

അറ്റകുറ്റപ്പണികളുടെ പ്രാരംഭ നടപടികൾ ആരംഭിച്ചതായും രണ്ടാഴ്ചക്കകം പണി പൂർത്തിയാകുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു.