തിരുവനന്തപുരം: വിശ്വ ആയുർവേദ പരിഷത്ത് കേരള ഘടകവും ആര്യതാര ആയുർ നികേതനും സംയുക്തമായി ദേശീയതലത്തിൽ നടത്തിയ മാനസികാരോഗ്യ ബോധവത്കരണ മാസാചരണം സമാപിച്ചു.എൻ.സി.ഐ.എസ്.എം ബോർഡ് ഒഫ് ആയുർവേദ പ്രസിഡന്റ് ഡോ.ബി.എസ്.പ്രസാദ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.വിശ്വ ആയുർവേദ പരിഷത്ത് ദേശീയ അദ്ധ്യക്ഷൻ ഡോ.ഗോവിന്ദ് ശുക്ല അദ്ധ്യക്ഷനായി.ഡോ.രഘുരാമ ഭട്ട മുഖ്യപ്രഭാഷണവും ഡോ.രജനി നായർ വിഷയാവതരണവും നടത്തി. ആയുർവേദ സൈക്യാട്രി വഴി നടപ്പാക്കാൻ കഴിയുന്ന വിവിധ പദ്ധതികൾ യോഗം ചർച്ച ചെയ്തു.
എൻ.സി.ഐ.എസ്.എം മെമ്പർ ഡോ.കെ.കെ.ദ്വിവേദി,ടി.ബി.ജി.ആർ.ഐ സീനിയർ സയന്റിസ്റ്റ് ഡോ.ടി.ജി.വിനോദ് കുമാർ എന്നിവർ ശാസ്ത്ര ചർച്ചകൾക്ക് നേതൃത്വം നൽകി.ഡോ.സി.പി.അർജുൻ ചന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു.വിശ്വ ആയുർവേദ പരിഷത്ത് ദേശീയ സെക്രട്ടറി ഡോ.സുരേന്ദ്ര ചൗധരി,സംസ്ഥാന പ്രസിഡന്റ് ഡോ.ടി.ടി.കൃഷ്ണ കുമാർ,സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ആദർശ് സി.രവി,ഡോ.ജെ.രാധാകൃഷ്ണൻ, ഡോ.എം.ദിനേഷ്‌കുമാർ,ഡോ.ജയലക്ഷി അമ്മാൾ,ഡോ.പവൻ ശ്രീരുദ്രൻ എന്നിവർ പങ്കെടുത്തു.